Shaju Nellai




ലാകാരന്മാര്‍ക്കുമേ മാത്രമായിട്ടു ദുരന്തങ്ങ സംഭവിക്കുന്നില്ല ലോകത്ത്. മനുഷ്യര്‍ സ്വയവും പ്രകൃതിയാലും സൃഷ്ടിക്കപ്പെടുന്ന ദുരന്തങ്ങളെ സര്‍വ്വചരാചരങ്ങളെയും ബാധിക്കുമ്പോ അതിനെ കേവലമായി കണ്ടുനില്‍ക്കാനാകില്ല അവര്‍ക്ക്. ഒരു രാഷ്ട്രീയസ്വത്വമായി കലാസമൂഹം സ്വയം തിരിച്ചറിയുന്ന  സുപ്രധാനമായൊരു മുഹൂര്‍ത്തമാണത്. മധ്യേഷ്യന്‍രാജ്യങ്ങളിലെ ജനത പലതരത്തിലാണ് അവര്‍ക്കുമേ നിപതിച്ച യുദ്ധങ്ങളെയും ദുരന്തങ്ങളെയും മറ്റും മറികടന്നത്‌. അവരുടെ പ്രതിബദ്ധാധിഷ്ഠിത സാംസ്കാ രികാന്വേഷണങ്ങള്‍  നവമായ കലോല്പന്നങ്ങളാണ് ലോകത്തിനുമുന്‍പി കാഴ്ചവെച്ചത്. കലാസമൂഹം തടസ്സങ്ങളെ കൂടുത സര്‍ഗ്ഗാത്മകമായ അന്വേഷണങ്ങളിലൂടെയാണ് എന്നും പ്രതിരോധിച്ചിട്ടുള്ളത്. ലോകത്തെന്നും കല പുതിയ വഴികളെത്തേടിയത് സമ്മര്‍ദ്ധപ്പെട്ട നിമിഷങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടായിരുന്നു.

അത്തരം പാതകളില്‍ ചിലപ്പോഴെങ്കിലും രാഷ്ട്രീയോള്ളടക്കമുള്ള ഊര്‍ജ്ജ്വസ്വല സംഘപ്രവര്‍ത്തനങ്ങളെയും നമുക്ക് കാണാനുമാകും. ഇടപെടലുകള്‍ കലാചരിത്രത്തെ നിര്‍ണ്ണായകമായി സ്വാധീനിച്ചിട്ടുമുണ്ട്. യൂറോപ്യന്‍ കലാചരിത്രംതന്നെ അത്തരം പ്രവര്‍ത്തിയാ പൂരിതമാണ്. ഇന്ത്യയെസ്സംബന്ധിച്ചും കലാസംഘങ്ങ പുതമയല്ലെങ്കിലും യൂറോപ്യന്‍രീതിയി ആഘാതങ്ങ സൃഷ്ടിക്കുന്നവ ആയിരുന്നില്ല അവ എന്നതാണ് എടുത്തുപറയേണ്ടത്. ഒരുപക്ഷേ, ഏറെ വ്യത്യസ്തമായ തലത്തിലാണത് ഇവിടത്തെ സമൂഹത്തിലും കലയിലും ഇടപെട്ടത്. കേരളത്തില്‍ പ്രകരണത്തി നമുക്കു എടുത്തുകാണിക്കാനുള്ളത് റാ ഡിക്കല്‍ മൂവ്മെന്റ് ആണ്. അതില്‍പ്പിന്നെ അനവധി ഗ്രൂപ്പുക ഉടലെടുക്കുന്നുമുണ്ട് പലവിധ ലക്ഷ്യങ്ങളോടെ. ഒരു സവിശേഷ രാഷ്ട്രീയ-സാംസ്കാരിക പ്രത്യയശാസ്ത്രപദ്ധതിയോടെ പ്രവര്‍ത്തനനിരതമാവുക എന്നുള്ളത് ചരിത്രപരമായി പ്രാധാന്യമുള്ളതാണ്. അതോടൊപ്പം കലയെയും കലാകാരസമൂഹത്തെയും ബാധിക്കുന്ന നിര്‍ണ്ണായകമായ കാര്യങ്ങളെ അഭിസംബോധനചെയ്യുന്നതിനും അത് ഉപകരിക്കണം. ഒരുപക്ഷേ, സാമാന്യജനത്തിന്‍റെ സ്വാഭാവിക വ്യവഹാരങ്ങളില്‍നിന്നു വ്യത്യസ്തമായ ഒരു കാല്‍പനിക ഇടമായിരിക്കരുത് അത് സ്വപ്നംകാണേണ്ടത്.

അങ്ങനെയാകുമ്പോള്‍മാത്രമേ അത് രാഷ്ട്രീയമായും ചരിത്രപരമായും നിലനില്‍ക്കൂ, സ്ഥാനപ്പെടൂ.

ലോകം അതിന്‍റെ സുഖമമായ യാത്രയിലും എന്നുവേണ്ട യുദ്ധങ്ങളും ദുരന്തങ്ങളും ഉണ്ടാകുമ്പോളും ഒരേപ്പോലെ പ്രാന്തീകരിക്കപ്പെടുന്നവ ഇവിടെയുണ്ട്. ഒരു വ്യവസ്ഥിതി സ്ഥിരമായി ചിലര്‍ക്കുമേ അങ്ങനെയൊക്കെയാണ്. മൂലധനത്തിന്‍റെയും അധികാരത്തിന്‍റെയും ഒരു കളിയാണത്. നഗരങ്ങളെയും അവിടുത്തെ കമ്പോളാധിഷ്ഠഗ്യാലറികളെയും നിരൂപകവൃന്തത്തെയും അനുബന്ധ കൊള്ളക്കൊടുക്കലുകളെയും ഉപജീവിച്ചു ചിലര്‍ കലാമേഖലയി സ്ഥാനപ്പെടുന്നത് അവരുടെ കലയുടെ മൂല്യംകൊണ്ട് ആകണമെന്നില്ല. അത്തരം സന്ദര്‍ഭങ്ങളാ അറിഞ്ഞോ അറിയാതെയോ പ്രാന്തീകരിക്കപ്പെടുന്ന ഒട്ടനവധി കലാകാര ഇവിടെയുണ്ട്. അതേസമയം ഇതേ വ്യവസ്ഥയുടെ രണ്ടാംപന്തിയിലൂടെ കിട്ടുന്നതുകൊണ്ട് നാമമാത്രമായി കഴിഞ്ഞുകൂടുന്നവരും ഉണ്ട്. അതെന്തായാലും അപ്രതീക്ഷിതമായി കടന്നുവന്ന ദുരന്തമുഖം ഉള്ള പാതകളെക്കൂടി അടച്ചുകളഞ്ഞ വേളയി അത്തരം അപരവല്‍കൃത കലാകാര വലിയ സ്വത്വസന്ത്രാസത്തിലാണ്. അങ്ങനെയാണ് ബദല്‍സ്സാദ്ധ്യതകളുടെ കണ്ടെടുപ്പ് പ്രസക്തമായിത്തീരുന്നത്. മനുഷ്യമനസ്സുകളെ, വിശേഷിച്ച് കലാസമൂഹമനസ്സിനെ പ്രതിരോധപരമായി സജ്ജമാക്കാനും ഉണര്‍വ്വ് സൃഷ്ടിക്കാനും കലക്കുള്ള സാദ്ധ്യതയെ കണ്ടെത്തുക എന്നുള്ളതുതന്നെ രാഷ്ട്രീയമാണ്. ഇരട്ട പോര്‍മുഖത്തിന്‍റെ ഈയൊരു സാധ്യത മുന്‍പോട്ടുവെച്ച കലാകാര്‍ സംഘത്തിന്‍റെ പ്രദര്‍ശനം ഇനിയും പുതിയൊരു ജാഗ്രത്തായ കലാസമൂഹത്തെ സൃഷ്ടിക്കട്ടെ. ഭാവുകങ്ങള്‍.

Comments