MUHAMMEDALY P P




തൊരു നിയമവും നിർമ്മിതമാണ്. അതിനാൽ തന്നെ നിയമങ്ങൾ അലംഘനീയമല്ല. സുനിശ്ചിതമല്ലാത്ത നിയമങ്ങളാൽ തീർത്തു നാം സംസ്കാരത്തിൻറെ വിവിധങ്ങളായ, ഉയർന്നതെന്ന് നാം അഭിമാനിക്കുന്ന, കൊച്ചു ശൃംഗങ്ങൾ. കലയും സാഹിത്യവും സംഗീതവും തുടങ്ങിയവ ഏത് നിയമങ്ങളാൽ നിർമ്മിതമാണ്


ഭൗതികശാസ്ത്ര നിയമങ്ങൾ ഉരുക്ക് കൊണ്ട് നിർമ്മിക്കപ്പെട്ട ശക്തമായ ഇനത്തിൽ പെട്ടവയാണെന്ന് അഭിമാനം കൊള്ളുന്ന ശാസ്ത്രവാദികൾ. മനസ്സിൻറെ  വ്യാപാരങ്ങളുടെ ആഴങ്ങളിൽ നിന്നും നാം  തീർക്കുന്നു സൗന്ദര്യഗോപുരങ്ങൾ എന്ന് ഉദ്ഘോഷിക്കുന്നു  സൗന്ദര്യവാദികൾ. എന്നാൽ വിറ്റ്ഗെൻസ്റ്റെയ്ൻ മറ്റൊരു വിധത്തിൽ നിയമങ്ങളെ (റൂൾസ്) വിലയിരുത്തുന്നു.

(വാദികൾ എന്നതിനാൽ എല്ലാവരും എന്ന് ഇവിടെ അർത്ഥമാക്കുന്നില്ല എന്ന് വ്യക്തമാണല്ലോ? അങ്ങനെ വാദിക്കുന്നവർ എന്ന രീതിയിൽ ഉദ്ദേശ്ശിക്കപ്പെടുന്നു

ആത്മനിഷ്ഠം വസ്തുനിഷ്ഠം എന്ന വിഭജനം വിറ്റ്ഗെൻസ്റ്റെയിന് ഭാഷയിലെ പ്രയോഗപരമായ ഒരു ഉപാധിയാണ്. ഉപാധി ഭാഷയും ലോകവും തമ്മിലുള്ള ബന്ധത്തെ അധികരിച്ച് സാമൂഹികമായി പ്രയോഗത്തിലൂടെ നാം ഉണ്ടാക്കിയതാണ്. പ്രയോഗം മനുഷ്യൻറെ ജീവിതക്രമവുമായി ബന്ധപ്പെട്ടു കൂടിയാണ് ഉരുത്തിരിയുന്നത്. മൃഗങ്ങൾക്ക് ഇത്തരം ഒരു വിഭജനം അവരുടെ ജീവിതക്രമത്തിൽ ഉണ്ടോ എന്ന് നമുക്കറിയില്ല

ആത്മനിഷ്ഠമാണെന്ന് പലപ്പോഴും   പറയപ്പെടുന്ന  സൗന്ദര്യസൃഷ്ടികൾ വസ്തുനിഷ്ഠം കൂടിയുമാണ്. വസ്തുനിഷ്ഠം  എന്ന് പൊതുവെ  വിളിക്കപ്പെടുന്ന ശാസ്ത്രനിരീക്ഷണങ്ങളും പരീക്ഷണങ്ങളും സിദ്ധാന്തങ്ങളും ആത്മനിഷ്ഠവും കൂടിയാണ്കാരണം രണ്ടു മണ്ഡലങ്ങളും നിയമങ്ങളാൽ നിർണ്ണീതമാണ്. നിയമങ്ങൾ പൂർണ്ണമായും വസ്തുനിഷ്ഠമോ ആത്മനിഷ്ഠമോ അല്ല. അവക്കപ്പുറം, അതായത് വിഭജനത്തിനപ്പുറം, അവ സാമൂഹികമായി ഉരുത്തിരിയപ്പെട്ടതാണ്. അവക്ക് മിത്തിൻറെ ആത്മാവാണ്. ജിവിതം എന്ന മിത്താണ് അവയുടെ അതാര്യതയുടെ (Opaqueness) നിദാനം. അതാര്യതയിൽ നാം  നമ്മെ പല രീതികളിൽ ഓരോ നിമിഷവും ശരിക്കും തെറ്റിനുമപ്പുറം സാമൂഹികമായി നിയാമകമായി കണ്ടെത്തുമ്പോൾ വിധികൾക്കുള്ള മാനദണ്ഡങ്ങൾ സംജാതമാകുന്നു. ശാസ്ത്രത്തിൻറെ, കലയുടെ, മറ്റ് ജീവിത വ്യാപാരങ്ങളുടെ, സാംസ്കാരിക രൂപങ്ങളുടെ കായിക വിനോദങ്ങളുടെ മാനദണ്ഡങ്ങൾ. മാനദണ്ഡങ്ങളുടെ ബലത്തിൽ കവിത ഇങ്ങനെയാകണമെന്ന് നാം പറയുന്നു. മാനദണ്ഡങ്ങളെ ചൂണ്ടി നാം കവിത എങ്ങനെ ശാസ്ത്രത്തിൽ നിന്ന് വ്യത്യസ്തമാകുന്നു എന്ന് വിവരിക്കുന്നു

വിറ്റ്‌ഗെൻസ്റ്റെയിന്റെ പിൽക്കാലചിന്തകളിലേക്കുള്ള ഒരു സൂചിപ്പലക (sign board) ആകാൻ കുറിപ്പിന് കഴിഞ്ഞെങ്കിൽ എന്ന് പ്രത്യാശിക്കുന്നു

അവലംബം: 1.Philosophical Investigations by Ludwig Wittgenstein

                          2.L Wittgenstein Lectures & Conversations on Aesthetics,          

                             Psychology and Religious Belief


Comments